‘കേരളത്തിനെ പുതുക്കി പണിയുന്നതിൽ ആ പേര് എന്നും ഒരു ഊർജ്ജമായി നിലനിൽക്കുന്നു’; ഇഎംഎസിനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന് ഒരു ദിവസം പോലും ഇഎംഎസിന്റെ പേര് ഓർക്കാതെ കടന്നുപോകാൻ സാധിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിനെ പുതുക്കി പണിയുന്നതിൽ ആ പേര് എന്നും ഒരു ഊർജ്ജമായി നിലനിൽക്കുന്നു. ഏത് കാര്യത്തെയും കൃത്യമായി വിലയിരുത്താനും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും സാധിച്ച അപൂർവ്വം കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ ആയിരുന്നു ഇഎംഎസ്.

കേരളത്തെ മാറ്റുന്നതിന് വേണ്ടിയുള്ള അടിത്തറ അദ്ദേഹം ഒരുക്കി. കമ്മ്യൂണിസ്റ്റുകൾക്ക് കൃത്യമായ ദിശാബോധം നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇഎംഎസിന്റെ ജീവിതത്തെക്കുറിച്ച് ഗവേഷണപരമായി പഠിക്കുന്ന കാലമാണ് ഇന്നത്തേത്. അതി ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറാൻ പോവുകയാണ്. ഇഎംഎസിന്റെ സ്മരണ കേരളത്തെ പുതുക്കിപ്പണിയും എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ഖേദകരം: ടി പി രാമകൃഷ്ണൻ

ഇ എം എസ് ദിനാചരണത്തിന്റെ ഭാ​ഗമായി നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു. എം വി ഗോവിന്ദൻ മാസ്റ്ററും പുഷ്പചക്രം അർപ്പിച്ചു. എം എ ബേബി, ടി പി രാമകൃഷ്ണൻ , എ സി മൊയ്തീൻ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.

ഒന്നാം ഇ എം എസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ എം എസ്‌ ദിനത്തിൽ ഫെയ്‌സ്‌ബുക്കിലിട്ട കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ആധുനിക കേരളത്തിന്റെ ശില്പിയായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടതെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News