‘സിപിഐഎമ്മും കോൺഗ്രസും അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന; ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan on life mission

സിപിഐഎമ്മും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. രാജീവ് ചന്ദ്രശേഖർ വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. തോന്ന്യാസം പോലെ എന്തെങ്കിലും വിളിച്ചു പറയരുത്, വസ്തുത വേണം. തികച്ചും തെറ്റായ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന്റേത് എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Also read: വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു

വേടൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിൽ വളർന്നുവരുന്ന പ്രധാനപ്പെട്ട കലാകാരനാണ് വേടൻ. ദളിത് താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ് വേടൻ. എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അതിനാൽ തിരുത്താനുള്ള അവസരം എന്ന നിലയിൽ സർക്കാർ ഇടപെടലിനെ കണ്ടാൽ മതി. അതിനപ്പുറത്ത് വേട്ടയാടാൻ ഉള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ല. മോഹൻലാലിന്റെ കാര്യത്തിൽ തീരുമാനമാകാൻ 13 വർഷം എടുത്തെങ്കിൽ ഈ വിഷയത്തിൽ അത്രയൊന്നും കാലതാമസം ഉണ്ടാകില്ല. വേടന് കേരളത്തിന്റെ പരിരക്ഷയുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

കെ സുധാകരനെ മാറ്റാനുള്ള തീരുമാനം കോൺഗ്രസിനകത്ത് വലിയ പൊട്ടിത്തെറി ഉണ്ടാകും സംഘർഷത്തിന് കാരണമാകും. ഫോട്ടൊ കണ്ടാൽ തിരിച്ചറിയുന്നവരെയെങ്കിലും പ്രസിഡണ്ട് ആക്കണമെന്ന മുരളീധരന്റെ പരിഹാസം നേതൃത്വത്തോടാണ് എന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News