ചലച്ചിത്ര സൗന്ദര്യത്തിന്റെ ‘യവനിക’ താഴുകയാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിനിമയുടെ കഥാപരിസരങ്ങളെ കാഴ്ചകള്‍കൊണ്ട് ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓര്‍മ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോര്‍ജ്ജെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അഭ്രപാളികളില്‍ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന അനശ്വരകലാകാരന് ആദരാഞ്ജലികളെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ചലച്ചിത്ര സൗന്ദര്യത്തിന്റെ ‘യവനിക’ താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്ചകള്‍കൊണ്ട് ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓര്‍മ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോര്‍ജ്ജ്.
മലയാള സിനിമയെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും പുതുതലങ്ങള്‍ കൊണ്ട് ലോക സിനിമയുടെ മുന്‍ നിരയിലേക്ക് ഉയര്‍ത്തിയ പ്രിയ സംവിധായകന്‍. സിനിമയുടെ നിര്‍വചനങ്ങളെ നിരന്തരം പുതുക്കിയ കെ ജി ജോര്‍ജിലൂടെ സിനിമാസ്വാദകര്‍ അറിഞ്ഞത് മനഃശാസ്ത്ര വീക്ഷണങ്ങളുടെ പുതുതലങ്ങളാണ്.

Also Read:  തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി

ഓരോ സിനിമയിലും മനുഷ്യ മനസ്സിനെ ഇഴകീറി പരിശോധിക്കുന്ന കെ ജി ജോര്‍ജിന്റെ സിനിമാരീതി നമ്മളെ ഓരോതവണയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഭ്രപാളികളില്‍ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന അനശ്വരകലാകാരന് ആദരാഞ്ജലികള്‍.

Also Read: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ശ്രേയസിനും ഗില്ലിനും സെഞ്ച്വറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here