സിപിഐഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി; ലീഗിന്റെ തടസം കോണ്‍ഗ്രസ്: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്നും റാലിയില്‍ മുസ്ലീംലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതില്‍ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണ്.

Also Read : ‘ഇത് താൻ വാലിബൻ’, പുതിയ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു, മലൈക്കോട്ടൈ വാലിബനിലെ വൈറലായ ആ ചിത്രം ഇതാ

സിപിഐഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ വി ഡി സതീശനായിരുന്നു ബേജാറ്. സാങ്കേതിക കാര്യം കൊണ്ടാണ് വരാത്തത് എന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസ് ആണ്. ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കോണ്‍ഗ്രസിന്റെ പലസ്തീന്‍ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോണ്‍ഗ്രസുകാരെയും ക്ഷണിക്കാന്‍ തയ്യാറാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് സിപിഎം.

Also Read : ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന് അന്നും ഇന്നും എന്നും ഒരേ നിലപാടാണുള്ളതെന്നും വര്‍ഗീയശക്തികള്‍ ഒഴിച്ച് മറ്റെല്ലാവരോടു ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ (എം) കേന്ദ്ര കമ്മിറ്റിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചുവെന്നും ഐക്യദാര്‍ഢ്യ പ്രതിഷേധം സംസ്ഥാനത്ത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളം വിപുലമായ ജനകീയ പ്രതിഷേധം തീര്‍ക്കും. നവംബര്‍ 11ന് കോഴിക്കോട് വലിയ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 8, 9, 10 തീയതികളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തും. പ്രതിഷേധത്തില്‍ മുസ്ലീംലീഗ് വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News