മോദി സര്‍ക്കാരിന് ‘ഇന്ത്യ’ എന്ന വാക്കിനോട് പേടി; കേന്ദ്രത്തിന് സവര്‍ക്കറുടെ നിലപാട്: ഗോവിന്ദന്‍ മാസ്റ്റര്‍

മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്ര നീക്കത്തിനെതിരെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ദില്ലിയില്‍വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

Also Read : ‘നീ മിണ്ടാതിരിയെടാ തെണ്ടീ’; എസ്എഫ്ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍സിഇആര്‍ടി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്‍റെ  പേര് എന്താകണമെന്ന് അംബേദ്ക്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറുടെ നിലപാടാണ് കേന്ദ്രത്തിനുള്ളത്. ഭാരതം എന്നതോ ഇന്ത്യ എന്നതോ അല്ല കേന്ദ്രത്തിന്‍റെ  പ്രശ്‌നമെന്നും പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യാണ് പ്രകോപനത്തിന് കാരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

Also Read : ‘നീ മിണ്ടാതിരിയെടാ തെണ്ടീ’; എസ്എഫ്ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍സിഇആര്‍ടി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

പുരാണങ്ങളെ ആര്‍എസ്എസ് നിര്‍മ്മിത പുരാണങ്ങളാക്കി മാറ്റി ഹിന്ദുത്വത്തിലേക്കും വര്‍ഗീയതയിലേക്കും മാറ്റാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് കേന്ദ്രത്തിന്റെ ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ പറഞ്ഞ ഇന്ത്യ എന്ന പേര് എന്തിന് മാറ്റണമെന്ന് ചോദിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം പോകണ്ടതില്ലെന്നും ആര്‍എസ്എസ്സുകാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്നും ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News