
മോദിക്ക് അമേരിക്കയോട് വിധേയത്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മേൽ പകരച്ചുങ്കം ഏർപ്പെടുത്തിയെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോട് പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രൂഡോയിൽ വില കുറയുമ്പോഴും പാചകവാതകത്തിന്റെ വില കേന്ദ്രം വർദ്ധിപ്പിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന നിലപാടുകൾ സ്വീകരിച്ചാണ് കേന്ദ്രസർക്കാർ പ്രതിദിനം മുന്നോട്ടുപോകുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി കേരളത്തിൽ രംഗത്തിറങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: മനോരമയുടെ മാർക്സിസ്റ്റ് വിരുദ്ധതയുടെ ഉദാഹരണമാണ് ‘മാസപ്പടി’ പ്രയോഗം: എം വി ഗോവിന്ദൻ മാസ്റ്റർ
എമ്പുരാൻ വിഷയത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് രീതിക്കെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല അത്.വർഗീയത, ഭരണകൂട ഭീകരത, ഗുജറാത്ത് കലാപം എല്ലാം ചേർന്നാണ് സിനിമ. ഇതേ തുടർന്നാണ് സിനിമയ്ക്കെതിരെ വലിയ തോതിലുള്ള വർഗീയ പ്രചാരണം നടത്തിയത്. ഇതിന് പുറമേ ഭീഷണിയും മുഴക്കി. നിർമ്മാതാവ് സംവിധായകൻ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ രംഗത്ത് വന്നു. ഇതേത്തുടർന്നാണ് റീ എഡിറ്റ് ചെയ്തതത്. വർഗീയത തുറന്നു കാണിച്ചുകൊണ്ട് രംഗത്ത് വന്നാൽ അത് വെച്ച് വെറുപ്പിക്കുന്ന നിലപാടല്ല ഞങ്ങളുടേത് എന്ന് ഭരണകൂട ഭീകരതയുടെ ഭാഗമായി തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്റ്ററുടെ വാർത്താ സമ്മേളനം തത്സമയം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here