‘കേന്ദ്ര ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം’; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടുവരുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഇറക്കിയാണ് യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നത്. നേരത്തേ പുതുപ്പള്ളിയില്‍ എളുപ്പത്തില്‍ ജയിച്ചുവരാമെന്നാണ് യുഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ സ്ഥിതി അങ്ങനെയല്ലെന്ന് യുഡിഎഫിന് മനസിലായെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

read also- ബില്‍ക്കീസ് ബാനു കേസ്; പ്രതി അഭിഭാഷകന്‍; കുറ്റം തെളിഞ്ഞ ശേഷവും നിയമപരിശീലനത്തിനുള്ള ലൈസന്‍സോ എന്ന് സുപ്രീംകോടതി

പുതുപ്പള്ളിയില്‍ ജെയ്ക് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ട്. നമ്മാള്‍ ചര്‍ച്ച ചെയ്യുന്നത് വികസനമാണ്. വികസനവും വികസന വിരുദ്ധരും തമ്മിലാന്ന് മത്സരം. പുതുപ്പള്ളിയിലെ വികസന മുരടിപ്പ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുപ്പത്, ഒന്ന് തീയതികളില്‍ 6 പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാംപയന്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ബൂത്തിലും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- ആറാം തവണയും ജാമ്യമില്ല, പള്‍സര്‍ സുനി ജയിലില്‍ തുടരണം

കരുവന്നൂര്‍ ബാങ്ക് കേസില്‍ നേരത്തെ അന്വേഷണം നടന്നതാണ്. എന്നാല്‍ അന്നൊന്നും മൊയ്തീന്റെ പേര് ഉയര്‍ന്നുകേട്ടില്ല. മാധ്യമങ്ങള്‍ പെരുപ്പിച്ച് വാര്‍ത്തകള്‍ കൊടുക്കുകയാണ്. നടക്കുന്നത് അന്തസ്സില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ്. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്.
കേരളത്തിലാണെങ്കില്‍ ഇ ഡി ശരി എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News