ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നുവെന്നതാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസിന്റെ നിലപാട് മാറ്റമെന്നും തുടക്കത്തിൽ കോൺഗ്രസിന് ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .

ALSO READ: പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് സ്വർണ്ണമോതിരം; ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗങ്ങൾ

കേരളത്തിലെ കോൺഗ്രസിന് പോലും അത് സാധിച്ചില്ല,ആദ്യഘട്ടത്തിൽ കോൺഗ്രസിന് ഒരു നിലപാട് സ്വീകരിക്കാനായില്ല,ഇപ്പോഴും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇടതുപക്ഷ പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചുവെന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിശ്വാസത്തെ രാഷ്ട്രീയമായി കൂട്ടിക്കലർത്തലാണ്, ഈ മതനിരപേക്ഷ നിലപാടാണ് ഇടതുപക്ഷം ഉയർത്തിപ്പിടിച്ചത്അത് അവസാനം കോൺഗ്രസിന് അംഗീകരിക്കേണ്ടി വന്നുവെന്നും പറഞ്ഞു.അനിവാര്യമാണെന്ന് ദേശീയ നേതൃത്വത്തിന് അത് അവസാനം അംഗീകരിക്കേണ്ടി വന്നു.കേരളത്തിലെ ജനകീയ മുന്നേറ്റത്തിൽ പുതുചരിത്രം എഴുതുന്നതാണ് നവ കേരള സദസ്സ്.മാധ്യമങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുമ്പോൾ യഥാർത്ഥ വസ്തുത ജനങ്ങളിൽ എത്തിക്കാനായി എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ജനാധിപത്യ മുന്നേറ്റത്തിന് പുതിയ സംഭാവനയായി നവ കേരള സദസ്സ് മാറി,ഒന്നരക്കോടി ജനങ്ങളുമായി നവ കേരള സദസ്സിന് സംവദിക്കാനായി എന്നും കേരളത്തിൻറെ ചരിത്രത്തിൽ സ്ഥാനം പിടിച്ച പരിപാടിയായി നവ കേരള സദസ് മാറി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നവകേരള സദസിനെതിരെ കലാപ ആഹ്വാനമാണ് പ്രതിപക്ഷം നടത്തിയത്, യുഡിഎഫിന്റെ പരിപാടി ജനങ്ങളില്ലാതെ ശുഷ്കമായി മാറി,രാഷ്ട്രീയമായി പ്രതിപക്ഷത്തിന്റെ സമനില തെറ്റി,രാഷ്ട്രീയ പകപോക്കലിനായി ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരായിട്ട് കടുത്ത രീതിയിലുള്ള നിലപാടുകൾ കേന്ദ്രം സ്വീകരിച്ചു വരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

എക്സിലോജിക് അന്വേഷണം നടക്കട്ടെ എന്നും ആർക്കാ പ്രയാസം എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു,ഇതിൽ കോൺഗ്രസിന്റേത് അവസരവാദപരം എന്നും രാഷ്ട്രീയപ്രേരിതമായ നിലപാടാണ് നടക്കുന്നത്. ഏതു വകുപ്പായാലും ആരെപ്പറ്റിയാലും അന്വേഷിച്ചോട്ടെയെന്നും പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് കേന്ദ്രം അന്വേഷണം എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

വ്യക്തിപൂജ അംഗീകരിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം എന്നും മാറ്റങ്ങൾ ഉണ്ടാകണം അതിന് അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാക്കുന്ന പാർട്ടി ആണ് സിപിഎം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും. ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണും പാർട്ടിക്ക് അകത്തു തന്നെ തെറ്റുതിരുത്തൽ നടത്തുന്ന പ്രസ്ഥാനമാണ് സി പി ഐ എം എന്നും വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിനെതിരെ താൻ പറഞ്ഞത് കോടതി പറഞ്ഞതാണ്, ഹോസ്പിറ്റൽ ഡിസ്ചാർജ് സമ്മറിയിൽ വ്യക്തമായ ഹോസ്പിറ്റലിന്റെ പേരോ സീലോ ഒന്നും ഉണ്ടായിരുന്നില്ല ,അത് കോടതി വിധിയിലുണ്ട്, കോടതി പരിശോധിച്ചപ്പോൾ കോടതിക്കും മനസ്സിലായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന്, അങ്ങനെയാണ് റിമാന്റ് ചെയ്യാൻ തീരുമാനിച്ചത് എന്നും സത്യസന്ധമായ കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞത് എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.ഇപ്പോൾ മാപ്പ് പറയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറയാൻ ഒന്നും ഉദ്ദേശിക്കുന്നില്ല, 20 പാർലമെൻറ് മണ്ഡലത്തിലും ഫലപ്രദമായ ശേഷിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ:പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് സ്വർണ്ണമോതിരം; ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News