
സംഘർഷങ്ങൾക്കും കലാപത്തിനും എതിരായി സമാധാനം നമുക്കെല്ലാവർക്കും വേണം എന്നൊരു ആശയം എമ്പുരാനിൽ ഉണ്ട് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷ രാഷ്ട്രീയത്തിനെ ചിത്രത്തിൽ ആവിഷ്കരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലയെ കലയായി കാണണം. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടു വരുന്ന കലാരൂപമാണ്. ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read: ‘എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമം’: മന്ത്രി എം ബി രാജേഷ്
അതിനിടെ, എമ്പുരാൻ സിനിമയിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്നത് ഫാസിസ്റ്റ് അതിക്രമം. സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസിന്റെ ഭീഷണിക്ക് സിനിമ പ്രവർത്തകർക്ക് വഴങ്ങേണ്ട അവസ്ഥയാണ് നിലവിൽ. ഇതെന്ത് ജനാധിപത്യമാണ്. ഇവർ തന്നെയാണ് കേരള സ്റ്റോറി എന്ന വ്യാജ സിനിമയെ പിന്തുണച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

