
കരുവന്നൂരിലെ തെറ്റായ ഒരു പ്രവണതയെയും അംഗീകരിക്കുന്നില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എന്നാൽ അതിൻ്റെ പേരിൽ പാർട്ടിക്കെതിരായി നടത്തുന്ന നീക്കം അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Also read: വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു
സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സംവിധാനത്തെ മാത്രം മുൻനിർത്തി മുന്നോട്ട് പോകാനാകില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ശക്തിപ്പെടണം. എന്നാൽ എന്തൊക്കെ നിയന്ത്രണങ്ങൾ സർക്കാറിന് കൊണ്ടുവരാൻ പറ്റുമോ അതെല്ലാം ഉണ്ടാകും. സംവരണം അടക്കം എല്ലാ കാര്യങ്ങളും ഉണ്ടാകും. വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും സംഘടനാ സ്വാതന്ത്രം ഉണ്ടാകും എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
പാതിവില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ്. പിന്നിൽ കോൺഗ്രസും ബിജെപിയും ഉണ്ട്. എല്ലാം പുറത്തു വരണം. എല്ലാം അന്വേഷിക്കട്ടെ, എല്ലാം കണ്ടു പിടിക്കട്ടെ എന്നും ഗോവിന്ദൻ മാസ്റ്റർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here