നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽ ഡി എഫ് സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master on u prathibha

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിൻ്റെ വാക്കിൽ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷക്കാലത്തെ വികസന നേട്ടങ്ങൾ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നു. നിലമ്പൂരിലേത് വലിയ രാഷ്ട്രീയ പോരാട്ടമായി എൽ ഡി എഫ് കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: അട്ടപ്പാടിയിൽ വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ മർദ്ദിച്ചത് കെട്ടിയിട്ട് വിവസ്ത്രനാക്കി; പ്രതികൾ പിടിയിൽ

തങ്ങളുടെ ഒന്നാം നമ്പർ ശത്രു സി പി ഐ എം ആണെന്ന് ബി ജെ പിയും ലീഗും കോൺഗ്രസും പറയുന്നു. അങ്ങനൊരു മഴവിൽ സഖ്യം എൽ ഡി എഫിനെതിരെ അവിടെ പ്രവർത്തിക്കുന്നു. അൻവർ ഒരു വിഷയമല്ല എന്നും ഗോവിന്ദൻ പറഞ്ഞു. യു ഡി എഫിൽ വലിയ സംഘർഷമുണ്ട്. ഷൗക്കത്തുമായി ചർച്ച നടത്തിയെന്നത് അസംബന്ധം. നിലമ്പൂരിൽ എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും. അതിൻ്റെ തുടർച്ചയാകും തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടാവുക എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News