‘പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയും’; എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

പൂരം പൂർണ്ണമായും കലങ്ങിയെന്ന് പറയുന്നത് യുഡിഎഫും ബിജെപിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആർഎസ്എസ് തൃശൂർ പുരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തെ ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി യുഡിഎഫ് ഉയർത്തുകയാണെന്നും ഇത് വഴി വിഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സുരേഷ് ഗോപിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സുരേഷ് ഗോപി പറയുന്നത് ലൈസൻസില്ലാത്ത പോലെ ആണെന്നും ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; ‘പ്രതിസന്ധിയിലാകുമ്പോൾ മാത്രം വോട്ട് തേടി വരേണ്ട’; രാഹുൽ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദർശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശൻ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി . സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ലെന്നും പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News