വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസുകളില്‍ നിറഞ്ഞുനിന്ന സഖാവാണ് എന്‍ ശങ്കരയ്യ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനിന്ന സഖാവാണ് എന്‍ ശങ്കരയ്യയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 1964ല്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യയെന്നും അദ്ദേഹം പറഞ്ഞു.

Also Read : എന്‍ ശങ്കരയ്യ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപൂര്‍വ മാതൃക; എ വിജയരാഘവന്‍

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനിന്ന സഖാവ്. 1964ല്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ.

വിദ്യാര്‍ത്ഥിയായിരിക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയ സഖാവ് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏതാണ്ട് എട്ട് വര്‍ഷം ജയില്‍വാസവും അനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ.

പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വമായും പ്രവര്‍ത്തിച്ചു. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News