സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസിനെ എതിർത്താൽ ഹിന്ദുവിനെ എതിർക്കൽ അല്ല, കാരണം ഹിന്ദുക്കളിൽ ഏതാനും പേർമാത്രമാണ് ആർഎസ്എസ് എന്നും അദ്ദേഹം പറഞ്ഞു.
സമാന രീതിയിൽ തന്നെയാണ് ജമാത്തെ ഇസ്ലാമിയേയും പാർട്ടി എതിർക്കുന്നതെന്നും ജമാത്തെ ഇസ്ലാമിയെ എതിർത്താൽ അത് മുസ്ലീം സമുദായത്തെ ആകെ എതിർക്കുന്നു എന്നാണ് പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയണ്ടെന്ന് തുറന്നു സമ്മതിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇന്ന് രംഗത്ത് വന്നത് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും ഇത് ദേശീയ തലത്തിലെടുത്ത തീരുമാനമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
2019ൽ വെൽഫെയർ പാർട്ടി എടുത്ത തീരുമാനമാണ് ഇന്ത്യയിലെല്ലായിടത്തും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ പിന്തുണയ്ക്കുക എന്നത്. എന്നാൽ അതിനും മുമ്പ് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ തന്നെ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു എന്നും മുരളീധരൻ പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് മുതൽ ദേശീയതലത്തിൽ കോൺഗ്രസിനനുകൂലമായ നിലപാടാണ് ജമാ അത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ളതെന്നുമാണ് കെ മുരളീധരന്റെ വെളിപ്പെടുത്തൽ.അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്, കോൺഗ്രസ്, ലീഗ് ഐക്യമുണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു മുരളീധരന്റെ വെളിപ്പെടുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here