ചരിത്രത്തിലും സംസ്കാരത്തിലും ആർഎസ്എസ് വിഷം കലർത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ചരിത്രത്തിലും സംസ്കാരത്തിലും ആർഎസ്എസ് വിഷം കലർത്തുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കാവിവൽക്കരണത്തെ ചെറുക്കാൻ വിശാല സഖ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്നുവെന്നും നവരേഖയുമായി ബന്ധപ്പെട്ട് പാർട്ടി പറഞ്ഞ രീതിയിലല്ല വാർത്തകൾ വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചെയ്താലും നെഗറ്റീവ് മാത്രം കാണുന്നവരാണ് ചില മാധ്യമങ്ങളെന്നും മാധ്യമങ്ങൾക്ക് വിഭിന്ന നിലപാടാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പടുത്തി.

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും വിഭവ സമാഹരണം വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമം മുൻനിർത്തിയാണ് കേരള സർക്കാരിൻ്റെ പദ്ധതികളെന്നും ജനവിരുദ്ധമാകാത്ത നിലയിൽ മൂലധനം നിക്ഷേപം സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പൊതുമേഖല വിൽക്കുന്ന നയമാണ് ബിജെപിയുടേതെന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. മോദി സർക്കാർ കാലത്ത് എഴുപത് ശതമാനത്തിലധികം പൊതുമേഖല വിറ്റെന്നും ഇത് തുടങ്ങിവെച്ചത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News