‘ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണം, ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് നിലപാടില്ല’: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പാര്‍ലമെന്ററി സംവിധാനത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.ംവി ഗോവിന്ദന്‍ മാസ്റ്റര്‍. അതിന് വേണ്ടയിള്ള ഫലപ്രദമായ ഇടപെടലാണ് സിപിഐഎം സാധിക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ എല്ലാവരുടേയും പരിപൂര്‍ണമായ പിന്തുണ വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read-‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

ഇന്ത്യയെ വര്‍ഗീയ ദ്രുവീകരണത്തിലൂടെ ഒരു ഹിന്ദുത്വരാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍കോഡെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടില്ല. അവര്‍ക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. അങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read- മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്ക്; 22കാരിക്ക് ദാരുണാന്ത്യം

ഇക്കാര്യത്തില്‍ വിശാലമായ ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിനാവശ്യമായ ഫലപ്രദമായ കാല്‍വെയ്പ്പാണ് സിപിഐ എം നടത്തിയത്. അതില്‍ തന്നെ എല്ലാവരും പങ്കെടുത്തുകൊള്ളണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. ഹിന്ദുത്വ അജണ്ടയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളില്‍ എതിര്‍ത്ത് നിലപാട് സ്വീകരിക്കുന്ന എല്ലാ വിഭാഗം ശക്തികളുമായി ചേര്‍ന്നുപോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News