“ഇഎംഎസിന് പകരക്കാരനില്ല, എൽഡിഎഫ് മൂന്നാമതും അധികാരത്തിൽ എത്തും”: എം വി ​ഗോവിന്ദൻ മാസ്റ്റർ

e m s namboodiripad m v govindan master

ഇ എം എസ് നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. ഇ എം എസിന് പകരക്കാരനില്ലെന്നും ആധുനിക കേരളത്തെ നിർമ്മിക്കുന്നതിൽ ഇ എം എസിന്റെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസത്തെ കേരളത്തിലും ഇന്ത്യയിലും പ്രയോഗാത്മകമായി നടപ്പിലാക്കിയ നേതാവാണ് ഇ എം എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വികസനത്തിന്റെ തുടർച്ചയിൽ നിന്നാണ് സംസ്ഥാനത്തെ എല്ലാ മേഖലയിലും വളർച്ചയും പുരോഗതിയും ഉണ്ടായത്. പാവപ്പെട്ടവർക്ക് ആറ് ലക്ഷം വീടുകൾ നൽകിയത് ഈ സംഭാവനകളിൽ പ്രധാനപ്പെട്ടതാണ്. ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാകും, ബാക്കിയുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. വികസനത്തിൻ്റെ ഈ ആശയം മുന്നോട്ടുവച്ചത് ഇ എം എസ് ആണെന്നും അദ്ദേഹം പറഞ്ഞു.

Also read : സീറ്റ് തർക്കം; വിവാദ പോസ്റ്റ് പിൻവലിക്കാതെ അബ്ദുറഹ്മാൻ രണ്ടത്താണി

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം അവർക്ക് തന്നെ എതിരാകും, കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ വിധിയെഴുതും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല, എം.പി.മാരെ മത്സരിപ്പിക്കുന്ന കാര്യത്തിലും അവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടത്, ബലാബലമാകും എന്നൊക്കെ കരുതി പടപാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയമെന്നും ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News