
അടിയന്തരാവസ്ഥ പോലുള്ള അമിത അധികാരവാഴ്ചയ്ക്കെതിരായി ശക്തമായ പോരാട്ടം സംഘടിപ്പിച്ച വ്യക്തിത്വമാണ് അന്തരിച്ച കെ കെ കൊച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ദലിത് – പിന്നോക്ക ജന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അന്തരാജ്ജലികൾ അർപ്പിച്ചു. കോട്ടയം കടുത്തുരുത്തിയിലെ വീട്ടിലെത്തിയാണ് അദ്ദേഹത്തോടുള്ള ആദരവിൻ്റെ ഭാഗമായി സിപിഐ എം സംസ്ഥാനസെക്രട്ടറി പുഷ്പചക്രം സമർപ്പിച്ചത്. മാനസിക ധൈര്യത്തോടെ സാമൂഹ്യ ജീവിതത്തിൽ ഇടപെട്ട പ്രമുഖനായ ചിന്തകനായിരുന്നു കെ കെ കൊച്ചെന്ന് ഗോവിന്ദൻ മാഷ് അനുസ്മരിച്ചു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ രാവിലെ 11 മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ നടക്കും. ഇതിന് മുന്നോടിയായി കടുത്തുരുത്തിയിലെ കമ്മ്യൂണിറ്റി ഹാൾ അങ്കണത്തിൽ പൊതുദർശനവും ഉണ്ടാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here