
കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് പുനരധിവാസത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ കോൺഗ്രസ് വലിയ തട്ടിപ്പാണ് നടത്തിയത്. യുഡിഎഫ് ആപ്പ് വഴി സ്വരൂപിച്ച പണത്തിന്റെ കണക്കിൽ കോൺഗ്രസിന് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളത്. ഫണ്ട് പിരിച്ചിട്ടും വീട് വെക്കാൻ പണമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. രാഹുൽ ഗാന്ധി 100 വീടുകൾ നൽകുമെന്ന് ഒരു ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം പിരിച്ച് വയനാട് ജനതയെ പറ്റിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

