പാംപ്ലാനി പറഞ്ഞത് കമ്മ്യൂണിസ്റ്റുകാർക്ക് ബാധകമല്ല; എം.വി ജയരാജൻ

രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവർ ആണെന്ന ബിഷപ്പ് പാംപ്ലാനിയുടെ പരാമർശത്തിന് മറുപടി നൽകി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കേരളത്തിലെ 700 ഓളം കമ്മ്യൂണിസ്റ്റുകൾ രക്തസാക്ഷികളായത് മർദ്ദിത വിഭാഗങ്ങൾക്ക് വേണ്ടി പോരാടിയതിനാണ് എന്ന്  എം.വി ജയരാജൻ പ്രതികരിച്ചു . ഗാന്ധിജി വഴക്കടിച്ച് കൊല്ലപ്പെട്ട ആളല്ല എന്നും, അദ്ദേഹത്തിനെ കൊന്നത് ആർ എസ് എസാണ് എന്നും എം.വി ജയരാജൻ പറഞ്ഞു. അതുകൊണ്ട് ബിഷപ്പ് പറഞ്ഞത് കമ്മ്യൂണിസ്റ്റുകാർക്ക് ബാധകമല്ല എന്നും ബിഷപ്പ് ഉദ്ദേശിച്ചത് ആർ എസ് എസ് – ബി ജെ പിക്കാരെയാവും, അവരാണ് വഴക്കാളികൾ എന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News