
അംബേദ്കർ ജയന്തി ദിനത്തിൽ ഡോ. ബി ആർ അംബേദ്കറിന് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ദളിത് ശോഷൺ മുക്തി മഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന അംബേദ്കർ ജയന്തി ദിനാഘോഷത്തിൽ ആണ് എംഎ ബേബി പങ്കെടുത്തത്. പൊളിറ്റ് ബ്യൂറോ അംഗം അരുൺ കുമാർ, സിപിഐഎം ദില്ലി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന തുടങ്ങിയവരും എംഎ ബേബിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
സാമൂഹിക നീതിക്ക് വേണ്ടി പോരാടിയയാളാണ് അംബേദ്കർ എന്ന് എം എ ബേബി പറഞ്ഞു. മനുവാദികളുടെ ആശയങ്ങൾക്ക് എതിരെ അംബേദ്ക്കറുടെ ആശയങ്ങളും ചെങ്കൊടി പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ഒന്നിച്ചു മുന്നോട്ട് പോകണമെന്നും എംഎ ബേബി പറഞ്ഞു. ഭരണഘടന അട്ടിമറിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ അംബേദ്കർ ജയന്തി ആഘോഷത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി ചൂണ്ടിക്കാട്ടി.
അതേസമയം ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാൻ ജീവിതം സമർപ്പിച്ച മഹാനാണ് അംബേദ്കറെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചത്. ജാതിവ്യവസ്ഥക്കെതിരെ അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

