‘പ്രതിപക്ഷനേതാക്കളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’, വിമർശനവുമായി എം കെ സ്റ്റാലിൻ

M K STALIN

പ്രതിപക്ഷനേതാക്കളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നുവെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നതിനുപിന്നാലെയാണ് സ്റ്റാലിൻ രൂക്ഷപ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത വീണ്ടും പ്രകടമാകുന്നതാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇത്തരത്തിലുള്ള നടപടികൾ ജനാധിപത്യ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പിണറായി വിജയനെ “ബിജെപി ഇതുവരെ ലക്ഷ്യം വയ്ക്കാത്തത്” എന്തുകൊണ്ടെന്ന് ആവർത്തിച്ച് ചോദ്യം ചെയ്ത ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച വീണ്ടുവിചാരമില്ലാത്ത ആരോപണങ്ങളുടെ പൊള്ളത്തരവും ഇത് തുറന്നുകാട്ടുന്നുവെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News