മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു: എംഎ ബേബി

ma baby

മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഘടകകക്ഷിയെ പോലെയാണ് യുഡിഎഫിനൊപ്പം ഇവർ പ്രവർത്തിക്കുന്നത്.

എസ്ഡിപിഐ നിലപാടുകളെ എന്നും വിമർശിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും ഇന്നും വിമർശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1977 ൽ ജനസംഘം കൂടെ നിന്നത് മൂർത്തമായ രാഷ്ട്രീയ സാഹചര്യത്തിലാണെന്നും പത്രങ്ങളുടെ അടക്കം വായ മൂടിക്കെട്ടിയപ്പോൾ ആ ചങ്ങലക്കെടുകളെ തകർക്കാൻ തങ്ങൾ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനൊപ്പം അവർ വന്നപ്പോ മാറിനിൽക്കാൻ പറയേണ്ട കാര്യമില്ല അത് രാഷ്ട്രീയ മൗഢ്യമാണെന്നും എം എ ബേബി പറഞ്ഞു. എല്ലാ വർ​ഗീയതയ്ക്കും കമ്മ്യൂണിസ്റ്റുകാർ എതിരാണെന്നും എം എ ബേബി പറഞ്ഞു.


Also read: ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം; എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം: എം എ ബേബി

പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് തൃശൂരിൽ കണ്ടതെന്നും ഇക്കാര്യത്തിൽ കോൺഗ്രസും ബി ജെ പി യും ഒരേ തൂവൽ പക്ഷികളാണെന്നും ബിജെപി കിറ്റ് വിതരണം ചെയ്ത വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News