
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് താഴെ തട്ട് മുതലുള്ള പാർട്ടി പ്രവർത്തകരെ കേൾക്കുമെന്നും പരാജയത്തെ സംബന്ധിച്ച് വിശദമായി ചർച്ച നടത്തുമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
തിരുവനന്തപുരം എ കെ ജി സെൻ്ററിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിലയിരുത്തലുകൾ ഉണ്ടായി എന്നും താഴെ തട്ട് മുതൽ കേൾക്കുന്നതാണ് എന്നും പാർട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു.കൃത്യമായി മുഴുവൻ കാര്യങ്ങളും താഴെ മുതൽ കേട്ടിട്ട് വന്നിട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെക്കണ്ടിരുന്നു. തിരിച്ചടിയുണ്ടായത് കൃത്യമായി പരിശോധിക്കുമെന്നും തിരുത്തി തിരിച്ചു വരുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു. മുന്നേയും തിരിച്ചടികളിൽ തിരുത്തി മുന്നോട്ട് പോയ പാർട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തിരുവനന്തപുരം എ കെ ജി സെൻ്ററിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

