‘കേരളത്തോടുള്ള വിവേചനം ആദ്യമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സംസ്‌കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുന്നത്’: മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ എം എ ബേബി

MA Baby

മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തോടുള്ള വിവേചനം ആദ്യമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സംസ്‌കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ആദ്യമായിട്ടല്ല കേരളത്തോട് വിവേചനം കാണിക്കുന്നത്. ഇത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. ജനാധിപത്യവിരുദ്ധമായി മോദിയും അമിത് ഷായും എങ്ങനെ പെരുമാറുന്നു എന്ന് വ്യക്തമായി. കേന്ദ്ര സര്‍ക്കാരിന്റെ സംസ്‌കാര ശൂന്യമായ സമീപനമാണ് വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഭീകരവാദം ഇന്ത്യയെ ആക്രമിക്കുമ്പോൾ നിഷ്പക്ഷതയോ നിശബ്ദതയോ പുലർത്തരുതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ നീക്കത്തെ ഒരുതരത്തിലും നോക്കി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘സ്വരാജിന്റെ സ്ഥാനാർഥിത്വം ഞാൻ എത്രയോ കാലമായി ആ​ഗ്രഹിക്കുന്നത്’: മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എംപി

നിലമ്പൂരില്‍ എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കും. ഇടതുപക്ഷ സര്‍ക്കാരിന് കരുത്ത് പകരുന്ന വിധിയെഴുത്ത് നിലമ്പൂരില്‍ ഉണ്ടാകും. രാജിവച്ച് തെരഞ്ഞെടുപ്പിന് കളം ഒരുക്കിയ അന്‍വറിനോട് നന്ദി പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ ഗതികേടിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല.അന്‍വര്‍ നിലമ്പൂരില്‍ തീര്‍ത്തും അപ്രസക്തനായി മാറിക്കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം നിലമ്പൂരില്‍ ബിജെപിക്ക് കാര്യമായ ഒരു ഇടപെടലും നടത്താന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News