
ട്രംപിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മോദിയും കേന്ദ്ര സര്‍ക്കാരും അമേരിക്കക്കൊപ്പം നിലകൊള്ളുന്നത് പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ മധ്യപ്രദേശിലെ ഗ്വാളിയാറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: 120 വർഷം മുൻപ് ചെയ്ത തെറ്റ് തിരുത്തി നെതർലാൻഡ്; കൊളോണിയൽ കാലത്ത് മോഷ്ടിച്ച ശില്പങ്ങൾ നൈജീരിയക്ക് തിരിച്ചുനൽകി
യുഎസ് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയാണെന്നും ആക്രമണത്തോടുള്ള മോദി സര്‍ക്കാരിന്റെ സമീപനം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ എല്ലാകാലത്തും ഇന്ത്യയെ പിന്തുണച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിശ്വാസ്യത തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം’; ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ
മധ്യേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇറാനെതിരായ ആക്രമണം നടത്തുന്നത്. ഇതിനെതിരെ ഇന്ത്യ അപലപിക്കാന്‍ തയ്യാറാകണം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തണമെന്നും പ്രതിഷേധത്തില്‍ എം എ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here