
രാഹുൽ ഗാന്ധിയുടെ സിപിഐഎം- ബിജെപി ഡീൽ ആരോപണത്തിൽ പ്രതികരിച്ച് എം എ ബേബി. രാഹുൽ ഗാന്ധി പച്ചക്കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായിയും ബി ജെ പി യെ വളർത്തുന്നവരാണ് കേരളത്തിൽ വന്ന് കളവു പറയുന്നത്. ത്രിപുരയിൽ കോൺഗ്രസിൻ്റെ വോട്ടുകൾ ബി ജെ പി യുടെ വോട്ടുകളായി മാറി. കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ ധാരണകൾ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശിലും കോൺഗ്രസാണ് ബിജെപിയായി മാറിയത്. കേരളത്തിൽ വന്ന് രാഹുൽഗാന്ധി പച്ചക്കള്ളം പറയുകയാണ്. ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫാണ്.
തൃശൂരിൽ കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റിലാണ് ബിജെപി ജയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ‘രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവ്’: പിണറായി വിജയൻ
അതേസമയം, കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്ത് എന്താണ് ചെയ്തത് എന്നതുവെച്ചുള്ള ചർച്ച നടക്കണമെന്ന് എം എ ബേബി പറഞ്ഞു. നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ആരോഗ്യ മേഖലയിൽ പിഴവുകളുണ്ട്, കുറ്റമറ്റ രീതിയിൽ ചെയ്യാൻ അവർക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

