ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ദിവസം പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കും; എം എ ബേബി

ജി 20 സമ്മേളനം നടക്കുന്നതിനാൽ ദില്ലി നഗരത്തിലെ ചേരികൾ ഒന്നാകെ കെട്ടിമറിച്ച മോദി സർക്കാരിന്റെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികള്‍ക്കും പുറമെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിക്കായി രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ നേതാക്കൾ മോദി ഭരിക്കുന്ന ഇന്ത്യയുടെ മുഖം കാണരുത് എന്ന ഉദ്ദേശത്തിലാണ് ഈ കെട്ടിമറക്കൽ. പാവപെട്ടവരോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ചേരി തിരിയലിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നടപടി എന്നാണ് ഉയരുന്ന വിമർശനം.

ഇപ്പോഴിതാ ജി 20 സമ്മേളനം നടക്കുന്നതിനാൽ ദില്ലിയിലെ ചേരികൾ കെട്ടിമറച്ച സംഭവത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് ഇവിടെ താമസിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ദിവസം പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം എ ബേബി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു

എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡെൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ ഇതുപോലെ കെട്ടിമറച്ചിരിക്കുകയാണ്. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും പൗരാവകാശ ലംഘനം എന്തുണ്ട്!
നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് ഇവരും! വരുന്ന അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണ്!
തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ഡെൽഹിക്ക് വെളിയിൽ കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും! ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽ നിന്ന് കാണണം പാവപ്പെട്ടവരോട് മോദിയുടെ സമീപനം.
ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News