നാടിൻ്റെ പുരോഗതി ഏത് പാതയിൽ ആകണം എന്നുള്ളതിൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്: എംഎ ബേബി

MA Baby Ambedkar tribute

ഈ വോട്ടെടുപ്പിൽ നമ്മളെല്ലാം ജീവിതത്തിൻ്റെ ഭാവിയെ കുറിച്ചുള്ള തീരുമാനത്തിൽ ഒപ്പിടുകയാണെന്നും നാടിൻ്റെ പുരോഗതി ഏത് പാതയിൽ ആകണം എന്നുള്ളതിൻ്റെ പ്രഖ്യാപനം കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നും സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. വാമനപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ശാസ്ത്രവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ ഇടത് പക്ഷം സൗകര്യം ഒരുക്കി.
കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറ്റവും പുതിയ വികാസം നൽകി. ഭാവിയെ കണ്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ലോകത്തിൻ്റെ അതിവേഗതയുള്ള വളർച്ചയെ മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്.

Also read: വീട് നിർമാണത്തിലും സീറ്റ് വിതരണത്തിലും അഴിമതി നടത്തുന്ന കൂട്ടരാണ് കോൺഗ്രസ്: എംഎ ബേബി

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. മാറ്റം പേരിൽ മാത്രമല്ലെന്നും സൗകര്യങ്ങൾ ഉറപ്പു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പുരോഗതിയുടെ പാതയിലൂടെ, ജനക്ഷേമത്തിൻ്റെ പാതയിലൂടെ കേരളം മുന്നോട്ട് പോകണം എന്ന ആലോചനയുടെ ഭാഗമായി ജനങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News