ലക്ഷ്യം നൂറ് സീറ്റുകൾ ! ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കുമെന്ന് എം എ ബേബി

ma baby

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ ലക്ഷ്യമിടുന്നതായും ബേബി പറഞ്ഞു.

ഇന്നലെ വരെ എൽഡിഎഫിനോട് യോജിക്കാത്ത പല ജനവിഭാഗങ്ങളും ഇപ്പോൾ മുന്നണിക്കൊപ്പം എത്തിയിട്ടുണ്ടെന്നും, ഇത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ മേഖലകളിലും താരതമ്യം ചെയ്യാനാവാത്ത നേട്ടങ്ങളാണ് കൈവരിച്ചതെന്നും, സംസ്ഥാനത്ത് നടന്ന ദേശീയപാത വികസനം മുഖ്യമന്ത്രി പിണറായി വിജയൻറെ ഇച്ഛാശക്തിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തീവ്ര ദാരിദ്ര്യം നിർമാർജനം ചെയ്ത ഇന്ത്യയിലെ ഏക സംസ്ഥാനമായ് മാറിയത് കേരളത്തിന്റെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ശരിവെച്ച് ഹൈക്കോടതി

അതേസമയം, ആർ.എസ്.എസ്സിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും, ബേബി പറഞ്ഞു. വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം രൂപീകരിച്ചത് മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഒരു ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എല്ലാ തരത്തിലുള്ള വർഗീയതയും സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News