‘പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി പൂർവാധികം ശക്തിയോടെ പാർട്ടിയും എൽഡിഎഫും തിരിച്ചുവരും’; എം എ ബേബി

m a baby

അസാധാരണമായ തോൽവിയാണ് കേരളത്തിൽ പാർട്ടിക്കും എൽഡിഎഫിനും ഉണ്ടായത് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അസാധാരണമായ തരത്തിൽ പാർട്ടി ഒന്നടങ്കം സത്യസന്ധമായും നിർഭയമായും മുൻവിധികൾ ഒന്നുമില്ലാതെയും ഈ കാര്യങ്ങൾ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. സാധാരനിലയിൽ പാർട്ടി സംസ്ഥാന നേതൃത്വ നിലയിൽ ചർച്ച ചെയ്താണ് നിഗമനങ്ങളിൽ എത്തുക. പാർട്ടി സഖാക്കൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കും. ഒന്നര മാസമെടുത്ത് കാര്യങ്ങൾ പരിശോധിക്കും. പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി പൂർവാധികം ശക്തിയോടെ പാർട്ടിയും എൽഡിഎഫും തിരിച്ചുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നാളെ തമിഴ്നാട് പാർട്ടിയുടെ സ്റ്റേറ്റ് കമ്മറ്റി യോഗം ചേരും എന്നും എം എ ബേബി പറഞ്ഞു. രാഷ്ടീയ സാഹചര്യവും തെരഞ്ഞെടുപ്പ് ഫലവും അവിടെ ചർച്ച ചെയ്യും. കേന്ദ്ര കമ്മിറ്റിയുടെ ഉപദേശങ്ങൾ സ്വീകരിച്ചു കൊണ്ട് ടിവികെക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കും.

ALSO READ: സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് ! ബെന്നി ബെഹനാൻ പുതിയ കെപിസിസി പ്രസിഡന്റ്

അതേസമയം തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദമെന്നും അദ്ദേഹം പ്രതികരിച്ചു. എംഎൽഎ മാരുടെ ലിസ്റ്റുമായി വരണമെന്ന് പറയുന്നതിൽ അടിസ്ഥാനം ഇല്ല. വാജ്‌പേയിക്ക് ഒരു മാസക്കാലം സമയം നൽകിയിരുന്നു. ഗവർണർ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് സംശയാസ്പദമാണെന്നും എം എ ബേബി അടിവരയിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News