പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി എം എ ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചു

ma baby

അമേരിക്ക-ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന യുദ്ധം മൂലം രാജ്യത്തുണ്ടായിട്ടുള്ള പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടതും ഗാർഹിക സിലിണ്ടറുകൾ 1,500 മുതൽ 4,000 രൂപ വരെ നിരക്കിൽ കരിഞ്ചന്തയിൽ വിൽക്കുന്നതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

പാചകവാതക ക്ഷാമം മൂലം വിദ്യാർത്ഥി ഹോസ്റ്റലുകൾ ഭാഗികമായി അടച്ചുപൂട്ടുന്നതും ഭക്ഷണക്രമം വെട്ടിക്കുറയ്ക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതായും, ഹോട്ടൽ മേഖലയെയും ഗിഗ് തൊഴിലാളികളെയും ഇത് പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

Also read: സൗജന്യ വിദ്യാഭ്യാസം ഡിഗ്രി തലം വരെയാക്കണം,സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കണം;രാജ്യസഭയിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

കരിഞ്ചന്ത തടയുക, ഹോസ്റ്റലുകളിലും മറ്റും തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കുക, ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം, 2003-ലെ ഇറാഖ് യുദ്ധകാലത്ത് വാജ്‌പേയി സർക്കാർ സ്വീകരിച്ച നിലപാട് മാതൃകയാക്കി ഇറാനെതിരായ അധിനിവേശത്തെ അപലപിച്ച് പാർലമെന്റിൽ പ്രമേയം പാസാക്കണമെന്നും എം എ ബേബി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News