മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആരും പറയില്ല; എംഎ ബേബി

ma baby

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി. വിരമിക്കേണ്ട സമയത്ത് മെസ്സി സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനം എടുക്കും. മെസ്സിക്ക് ഇനിയും ഒരുപാട് കളി കാലുകളിലും തലച്ചോറിലും ബാക്കിയുണ്ടെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറ‍ഞ്ഞു.

കളി നടക്കുന്ന സമയത്ത് പവർകട്ട് ഉണ്ടാക്കുന്നു എന്ന വ്യാപകമായി പരാതിയുണ്ട്. ലോകകപ്പിനിടെയിൽ പവർകട്ട് ഒഴിവാക്കണം. വിസ്മയങ്ങൾ നടത്തുന്ന സർക്കാർ പ്രാഥമിക കാര്യങ്ങൾ ഉറപ്പാക്കണം. ഫൈനലിലും ലുസേർസ് ഫൈനലിലും പവർക്കെട്ട് ഇല്ലാതെ കാണാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും എംഎ ബേബി പറഞ്ഞു.

also read; വിഡി സതീശന്റെ മൂകാംബിക സന്ദർശനം, മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചു; എംഎ ബേബി

അതേസമയം, മാതൃഭൂമിയുടെ വ്യാജ വാർത്തക്കെതിരെയും എംഎ ബേബി പ്രതികരിച്ചു. വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചതായി എംഎ ബേബി. പാർട്ടിക്കെതിരായ കള്ള പ്രചരണവേള മ്ലേച്ഛമായ വിധത്തിൽ ആരോ നടത്തുന്നുണ്ട് മാതൃഭൂമി അതിന് ഇരയായതാണോ എന്നറിയില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

അധമമായ മാധ്യമ പ്രവർത്തനം നടത്തുന്നത്. ഞങ്ങൾ ആരുടെയും വിശ്വാസത്തിന് എതിരില്ല. സിപിഐഎം ക്ഷേത്രത്തിൽ പോവുന്നതിന് എതിരാണ് എന്ന പ്രചരണം ഉണ്ടാകുന്നു. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്നും എംഎ ബേബി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News