
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും എംഎ ബേബി. ഇപ്പോൾ നടക്കുന്നത് സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ അല്ലെന്നും സ്പെഷ്യൽ ഇൻ്റൻസീവ് റിമൂവൽ ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വോട്ട് ചെയ്യുക എന്നത് ഭരണഘടന നൽകുന്ന അവകാശം ആണ്. എന്നാൽ എസ് ഐ ആറിൽ ലക്ഷക്കണക്കിന് ആളുകളെ പുറത്താക്കി. ഏറ്റവും ഗുരുതര സാഹചര്യം ഉണ്ടായിരിക്കുന്നത് ബംഗാളിൽ ആണെന്നും ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾ വോട്ട് ചെയ്യാൻ ഉള്ള അവകാശം ലഭിക്കുമോ എന്ന് കാത്തിരിക്കുന്നുവെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ മോദിയും മമതയും ഒരുപോലെയാണെന്നും എം എ ബേബി പറഞ്ഞു.
കേന്ദ്രത്തിൽ ഭരണത്തിലുള്ള മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ല, അതുപോലെ മമത ബാനർജി ബംഗാളിൽ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ ഇരുവരും മത്സരിച്ചാൽ മമത ബാനർജി മോദിയെ തോൽപ്പിക്കും എന്നും എംഎ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

