കേന്ദ്രസർക്കാർ ഇ ഡി യെ ഉപയോഗിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കുന്നു; എം.എ. ബേബി

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ വൈരാഗ്യ ബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി . നാഷണൽ ഹെറാൾഡ്‌ കള്ളപ്പണ കേസിൽ സോണിയ ഗാന്ധിയ്‌ക്കും രാഹുൽ ഗാന്ധിയ്‌ക്കുമെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ച വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
കേന്ദ്രസർക്കാർ ഇ ഡി യെ ഉപയോഗിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ സിപിഐഎം എന്നും ശക്തമായി വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .”ചില പാർട്ടികൾക്ക് അവരുടെ നേതാക്കന്മാർക്കെതിരെ എന്തെങ്കിലും വരുമ്പോൾ മാത്രമാണ് പ്രശ്നം. എന്നാൽ സിപിഐ എം ഈ വിഷയത്തിൽ പൊതുവായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട്പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ജയിലിലടച്ച സംഭവമടക്കമുള്ള കേന്ദ്ര ഗവൺമെന്റിന്റെ പൊതു സമീപനത്തിന്റെ തുടർച്ചയാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കെതിരെ ഉണ്ടായ ഈ നടപടി ” അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

അതെ സമയം വഖഫ് വിഷയത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു .വഖഫ് നിയമത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി ഇടപെടലിൽ നിന്ന്
കേന്ദ്ര ഗവൺമെന്റ് ഉചിതമായ പാഠങ്ങൾ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ALSO READ : മുർഷിദാബാദിലുണ്ടായ അക്രമസംഭവങ്ങൾ: അന്വേഷണത്തിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയോഗിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ സംഘർഷത്തിൽ അവിടെയുള്ള ജനങ്ങൾക്ക് സഹായം നൽകാനും അവരുടെ പ്രശ്നത്തിനുള്ള പരിഹാരത്തിനുമായി ബംഗാളിലെ പാർട്ടി നീങ്ങി കഴിഞ്ഞുവെന്നും ഏതു വിഭാഗത്തിൽ പെട്ടവരാണെന്ന് നോക്കാതെയുള്ള സഹായങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News