
വ്യക്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.ഐ എം എന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ കടമയെന്നും സി.പി.ഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി. രാഷ്ട്രീയവും ആശയപരവുമായ പോരാട്ടങ്ങളിൽ ഒന്നുമാത്രമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിട്ടുപോകുന്നവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മത്സരിക്കാൻ അവസരം ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്ന് മത്സരിക്കുന്നവർ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാത്തവരാണ്. പാർട്ടിയിൽ സ്ഥാനങ്ങൾ ആഗ്രഹിച്ചു വരുന്നവർ മാത്രമാണ് ഇത്തരം അവസരവാദ നിലപാടുകൾ സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളാത്ത ഇത്തരക്കാർക്ക് പാർട്ടിയുടെ മൂല്യങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് വേണം കരുതാൻ.
ALSO READ : ജൻ ആക്രോശ് റാലി 24ന് ഡൽഹിയിൽ; റാലി ചരിത്രപ്രധാനമായ ജനമുന്നേറ്റമായി മാറും എം.എ. ബേബി
സ്ഥാനമാനങ്ങളല്ല, മറിച്ച് ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുള്ള പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ശക്തമായ ബഹുജന സമരങ്ങളിലൂടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

