
തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തമിഴ്നാട്ടിലെ ജനങ്ങൾ വിജയ് അധ്യക്ഷനായ തമിഴ്നാട് വെട്രി കഴകത്തെ (ടിവികെ) ഏറ്റവും കൂടുതൽ സീറ്റിൽ വിജയികളായി തെരഞ്ഞെടുത്തു. പക്ഷേ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ ടിവികെയ്ക്ക് കഴിഞ്ഞില്ല.
എന്നാൽ ഏറ്റവും കൂടുതൽ സീറ്റുള്ളവരെ ക്ഷണിക്കുക എന്നതാണ് കീഴ്വഴക്കമെന്നും തമിഴ്നാട് ഗവർണർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ ഇനിയും കാലതാമസം വരുത്തരുതെന്നും എം എ ബേബി പറഞ്ഞു. ജനാധിപത്യ രീതിയിൽ ഗവർണർ കാര്യങ്ങളുമായി മുന്നോട്ട് പോകണം. എന്നാൽ അതിന് വിരുദ്ധമായി മുന്നോട്ട് പോകുന്നത് സംശയജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎൽഎ മാരുടെ ലിസ്റ്റുമായി വരണമെന്ന് പറയുന്നതിൽ അടിസ്ഥാനം ഇല്ല. വാജ്‌പേയിക്ക് ഒരു മാസക്കാലം സമയം നൽകിയിരുന്നു. ഗവർണർ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് സംശയാസ്പദമാണെന്നും എം എ ബേബി അടിവരയിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

