വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി എം എ ബേബി

M A BABY

സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി ആലപ്പുഴയിലെത്തി. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും വയലാർ രക്തസാക്ഷി മണ്ഡപത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി.

സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ, കൂടാതെ ജില്ലയിലെ എംഎൽഎമാരും പ്രമുഖ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറിയെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എം എ ബേബി.

ALSO READ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഒട്ടേറെ നിബന്ധനകൾ വച്ചിട്ടുണ്ട്: മന്ത്രി വി ശിവൻകുട്ടി

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും എത്തി. അവിടെയും ആവേശകരമായ സ്വീകരണമാണ് നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ദേശീയ ജനറൽ സെക്രട്ടറിക്ക് ലഭിച്ചത്. ഇതിനിടയിൽ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമിക്കുന്ന മുൻ മന്ത്രി കൂടിയായ ജി സുധാകരനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി എം എ ബേബി സന്ദർശിച്ചു.

ENGLISH NEWS SUMMARY: CPM National General Secretary M.A. Baby reached Alappuzha. He paid floral tributes at the Valiya Chudukadu rakthasakshi mandapam and the Vayalar rakthasakshi mandapam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News