നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ പി ആര്‍ എക്‌സര്‍സൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്; എം എ ബേബി

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തതില്‍ പ്രതികരണവുമായി എം എ ബേബി. നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ ഒരു പി ആര്‍ എക്‌സര്‍സൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്. വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. അല്ലാതെ മോദി ചെയ്യുന്ന പോലെ ചെയ്താല്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ ചീറ്റപ്പുലികളുടെ വംശനാശത്തിന് സംഭാവന ചെയ്യുകയാവും ഫലമെന്ന് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കുനോയില്‍ വീണ്ടും ചീറ്റ ചത്തു; അഞ്ച് മാസത്തിനിടെ എട്ട് ചീറ്റകള്‍ക്ക് ജീവന്‍ നഷ്ടമായി

ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു വ്യക്തി പ്രഭാവവികസന പ്രചാരണപരിപാടിയുടെ ഭാഗമായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ആഫ്രിക്കയില്‍ നിന്ന് ഇരുപത് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് അതുകൊണ്ട് ഇവയെ ഇന്ത്യയില്‍ കൊണ്ടു വന്നത്. വന്യജീവിഫോട്ടോഗ്രാഫറുടെ വേഷം കെട്ടി നരേന്ദ്ര മോദി അവിടെ ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ സ്വയംപോസ് ചെയ്യുകയായിരുന്നു. ഈ പുലികള്‍ക്ക് പേരിടാന്‍ ജനങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പി ആര്‍ യജ്ഞങ്ങളും ഉണ്ടായിരുന്നു.
മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ ഭൂമിയില്‍പടര്‍ന്നതിനനുസരിച്ച് കാട് കുറയുകയും വന്യജീവികളെ സംരക്ഷിക്കാനായി പ്രത്യേക വനമേഖലകളും മറ്റും ലോകമെമ്പാടും നിയമംമൂലം നിര്‍ണ്ണയിച്ച് സംരക്ഷിക്കേണ്ടിവരികയും ചെയ്തു. വന്യജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്പിന് ആവശ്യമാണ് എന്നതിരിച്ചറിവ് ഇന്ന് മനുഷ്യരാശിക്കുണ്ട്.

ഒരു ജീവി ചത്തൊടുങ്ങി മനുഷ്യരാശിയുടെ നിലനില്പ് എന്ന ഒന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്ന വ്യക്തി എന്ന് ഇതുവരെ തെളിയിച്ചിട്ടില്ലാത്ത നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ ഒരു പി ആര്‍ എക്‌സര്‍സൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്. വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. അല്ലാതെ മോദി ചെയ്യുന്ന പോലെ ചെയ്താല്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ ചീറ്റപ്പുലികളുടെ വംശനാശത്തിന് സംഭാവന ചെയ്യുകയാവും ഫലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News