
പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുവിൽ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ആവശ്യപ്പെട്ടു. എന്നാൽ അതിൽ പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പകരം ബിജെപി – എന്‍ഡിഎ സഖ്യകക്ഷിയിൽ പെട്ട മുഖ്യമന്ത്രിമാരോട് മാത്രമാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. എൻഡിഎയ്ക്ക് കീഴിലുള്ള മുഖ്യമന്ത്രിമാർ അല്ലാത്തവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ രാജ്യത്തിന് പുറത്താണോ എന്നും എം എ ബേബി ചോദിച്ചു. പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഒട്ടും ശരിയല്ലാത്ത സമീപനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം നിലനിർത്തി കൊണ്ടുതന്നെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ സിപിഐഎം പ്രതിനിധി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ശശി തരൂരിന്‍റെ നേതൃത്വത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. തരൂർ വിഷയം കോൺഗ്രസ്സും തരൂരും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്ന് എംഎ ബേബി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ കേന്ദ്രം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here