‘ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു’: മാർക്സിന്റെ ചരമദിനത്തിൽ എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാറൽ മാർക്സിന്റെ 141ആം ചരമദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് എം എ ബേബി. അനീതിക്കെതിരേ ഉയരുന്നശബ്ദവും പൊരുതുന്ന ജനതയും മാർക്സ് മരിച്ചിട്ടില്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പോസ്റ്റിൽ കുറിക്കുന്നു.

Also Read: ‘നുണകളും വാട്‌സ്ആപ്പ് കഥകളുമാണ് ബിജെപിയുടെ ഹൃദയമിടിപ്പ്, മോദിയുടെ മുഖത്ത് തോല്‍ക്കാൻ പോകുന്നയാളുടെ ഭയം: എം.കെ. സ്റ്റാലിന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാറൽ മാർക്സ് വിടവാങ്ങിയിട്ട് 141 വർഷം കടന്നുപോയി. അനീതിക്കെതിരേ ഉയരുന്നശബ്ദവും പൊരുതുന്ന ജനതയും മാർക്സ് മരിച്ചിട്ടില്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
വിപ്ലവകാരിയായ തത്ത്വചിന്തകൻ, ശാസ്ത്രീയതപാലിച്ച ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, സിദ്ധാന്തത്തേയും പ്രയോഗത്തേയും ശാസ്ത്രീയമായി പരസ്പരപ്പെടുത്തിയ വിപ്ലവമുനി എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്നു അദ്ദേഹം.

Also Read: മഹാരാഷ്ട്രയിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപി 31 സീറ്റിൽ മത്സരിക്കും

തിരിച്ചറിവുണ്ടായ നാൾ മുതൽ അദ്ദേഹം സമൂഹത്തെ പുതുക്കിപ്പണിയാനായി സ്വന്തം ജീവിതം സമർപ്പിച്ചു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന സമരകാഴ്ചപ്പാടുകളുടെ അടിത്തറ മാർക്സിയൻ സിദ്ധാന്തങ്ങളാണ്. നാലുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന , ഫ്രെഡറിക്ക്എംഗൽസുമായുള്ള മാർക്സിന്റെ വിപ്ലവ സൌഹൃദം മനുഷ്യരാശിയുടെ ഐതിഹാസികചരിത്രത്തിൽ താരതമ്യമില്ലാത്തതാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ,മൂലധനം തുടങ്ങി അസംഖ്യം ഗംഭീരകൃതികളുടെ രചയിതാവും ( എംഗൽസിനൊപ്പം ചിലഗ്രന്ധങ്ങളുടെ സഹ രചയിതാവും )കൂടിയാണ് അദ്ദേഹം .കാറൽ മാർക്സിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ🌹🌹

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News