വിഡി സതീശന്റെ മൂകാംബിക സന്ദർശനം, മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചു; എംഎ ബേബി

MA Baby + ldf + election

വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്കെതിരായ കള്ള പ്രചരണവേള മ്ലേച്ഛമായ വിധത്തിൽ ആരോ നടത്തുന്നുണ്ട് മാതൃഭൂമി അതിന് ഇരയായതാണോ എന്നറിയില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

അധമമായ മാധ്യമ പ്രവർത്തനം നടത്തുന്നത്. ഞങ്ങൾ ആരുടെയും വിശ്വാസത്തിന് എതിരില്ല. സിപിഐഎം ക്ഷേത്രത്തിൽ പോവുന്നതിന് എതിരാണ് എന്ന പ്രചരണം ഉണ്ടാകുന്നു. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്നും എംഎ ബേബി വ്യക്തമാക്കി.

also read; റവന്യൂഭൂമി കയ്യേറി വനം വകുപ്പ്; ‘കൃഷിക്കാരെ ദ്രോഹിക്കുന്ന വനം വകുപ്പിനെതിരെ ഏതറ്റം വരെയും പോകും’: എംഎം മണി

വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകത്തിലും എംഎ ബേബി നിലപാട് വ്യക്തമാക്കി. വലിയ ചുടുകാട്ടിലെ കാര്യങ്ങൾ നോക്കുന്നത് സിപിഐഎം, സിപിഐ മ്മും സംയുക്തമായി. വാതിലിന്റെ താക്കോൽ ഒരെണ്ണം സിപിഎമ്മിന്റെയും ഒരെണ്ണം സിപിഐയുടെ കയ്യിലാണ. വി എസ് സ്മാരകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ CPIM, CPI സംസ്ഥാന നേതൃത്വം ചർച്ചചെയ്ത് തീരുമാനം ഉണ്ടാക്കുമെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവാകാൻ. കേരളത്തിൽ സിപിഎമ്മിനും സിപിഐക്കും പ്രാപ്തരായ നേതാക്കളുണ്ട്. അവിടെ ചർച്ചചെയ്ത് പരിഹാരം കണ്ടെത്താൻ കഴിയും. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നുമെന്ന് എംഎ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News