
അടൂർ തനിക്ക് ഏറ്റവും കൂടുതൽ വേണ്ടപ്പെട്ട, സാംസ്കാരിക മേഖലയിലെ ഉന്നതനായ മഹാ വ്യക്തിത്വമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടൂർ ഗോപാലകൃഷ്ണനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസിന് ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ആലപ്പുഴയിലേക്ക് പോകുന്നതിനു മുന്നോടിയായാണ് അടൂരിനെ കാണാനായെത്തിയത്. വളരെ ചെറിയ കാലത്തെ അടൂരിനെ തനിക്ക് അറിയാമെന്നും ഒരുപാട് ഓർമ്മകളുണ്ട് തനിക്ക് പങ്കുവെക്കാനെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിയായത് അങ്ങേയറ്റം പ്രതീക്ഷ ഉണ്ടാക്കിയ കാര്യമാണെന്നും പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അടൂരും പങ്കുവെച്ചു.
ALSO READ; സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കി: മന്ത്രി വി ശിവന്‍കുട്ടി
വളരെ ചെറിയ കാലത്തെ അടൂർ സാറിനെ തനിക്ക് അറിയാമെന്ന് എംഎ ബേബി പറഞ്ഞു. എസ് എൻ കോളേജ് പഠനകാലത്ത് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്ന താൻ അടൂരിനെ കോളേജ് പരിപാടിക്ക് വേണ്ടി ക്ഷണിക്കാൻ പോയ ഓർമകൾ അദ്ദേഹം പങ്കുവച്ചു. സ്വയംവരം സിനിമ മാത്രമാണ് അന്ന് അടൂർ സംവിധാന ചെയ്തിട്ടുള്ളത്. എന്നാൽ ആ ഒരു സിനിമ മാത്രം മതിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിഭയെ അറിയാനെന്നും എംഎ ബേബി പറഞ്ഞു. അടൂരിന്‍റെ പ്ലാവിലുണ്ടാകുന്ന ചക്ക എല്ലാ വർഷവും തനിക്ക് തരാറുണ്ടെന്ന മധുരം നിറഞ്ഞ ഓർമകളും അദ്ദേഹം പങ്കുവച്ചു. ജനറൽ സെക്രട്ടറിയായത് അങ്ങേയറ്റം പ്രതീക്ഷ ഉണ്ടാക്കിയ കാര്യമാണെന്നും പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അടൂരും പങ്കുവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here