‘പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണം’: വെടിനിർത്തലിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് എംഎ ബേബി

MA Baby

വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വെടിനിർത്തലിനു ശേഷവും നിരവധി ആശങ്കകൾ പരിഹരിക്കപ്പെടാതെ തുടരുന്നുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.

ഭീകരാക്രമണത്തിലെ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങൾ രാജ്യത്തിന്‍റെ ഐക്യം ദുർബലപ്പെടുത്തുന്നതെന്നതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ALSO READ; എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം; ലോഗോ പ്രകാശനം നിർവഹിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

വിഷയത്തിൽ ട്രംപിന്‍റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ്. മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കാതെ, നമ്മുടെ തർക്കങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നതാണ് രാജ്യത്തിന്‍റെ നയം. അതിനാൽ, വിഷയത്തിൽ സർക്കാർ തലത്തിൽ നിന്ന് വ്യക്തമായ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

News summary: CPIM General Secretary MA Baby writes to the Prime Minister regarding the developments after the India – Pakistan ceasefire

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali