
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍ പി ഉല്ലേഖിന്റെ ക്യൂബന്‍ യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന പുതിയ പുസ്തകം മാഡ് എബൗട്ട് ക്യൂബ പ്രകാശനം ചെയ്തു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, സുഭാഷിണി അലി, രാജ്യസഭാ എംപി ഡോ.ജോണ്‍ ബ്രിട്ടാസ്, ക്യൂബന്‍ എംബസി ചുമതല വഹിക്കുന്ന ആബേല്‍ അബല്ലേ എന്നിവര്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകനായി ക്യൂബയിലേക്ക് നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകളും അവിടുത്തെ വികസന മാതൃകകളും ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ കമ്യൂണിസ്റ്റ് അനുഭവങ്ങളുമാണ് എന്‍ പി ഉല്ലേഖിന്റെ മാഡ് എബൗട്ട് ക്യൂബ- എ മലയാളി റീ വിസിറ്റ്സ് ദ റെവല്യൂഷന്‍.
ദില്ലിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, സുഭാഷിണി അലി, രാജ്യസഭാ എംപി ഡോ.ജോണ്‍ ബ്രിട്ടാസ്, ക്യൂബന്‍ എംബസി ചുമതല വഹിക്കുന്ന ആബേല്‍ അബല്ലേ എന്നിവര്‍ പങ്കെടുത്തു. ക്യൂബയെക്കുറിച്ച് ഒരു മലയാളിയുടെ മനസ്സില്‍ തോന്നുന്ന അനുഭൂതികള്‍ വളരെ ഭംഗിയായി ഉല്ലേഖിന്റെ പുസ്തകത്തിലുണ്ടെന്ന് എം എ ബേബി.
ഉല്ലേഖിനെ കേരളത്തിന്റെ കാസ്ട്രോ ആയി കാണാമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഉല്ലേഖ് ക്യൂബയെ അടുത്തറിയുകയും സമഗ്രമായി പഠിക്കുകയും ചെയ്തു. പുസ്തകം രചിക്കുന്നതില്‍ ഉല്ലേഖ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
ക്യൂബയിലെ വിപ്ലവം നിലനില്‍ക്കുമോ? കേരളവുമായുള്ള ക്യൂബയുടെ സാമ്യം? ആറു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന അമേരിക്കന്‍ ഉപരോധങ്ങളെ ക്യൂബ എന്ന കമ്മ്യൂണിസ്റ്റ് രാജ്യം അതിജീവിച്ച് മുന്നേറിയതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യതയോടെയും വ്യക്തതയോടെയും നല്‍കാന്‍ ഈ പുസ്തകത്തിലൂടെ ഉല്ലേഖ് ശ്രമിക്കുന്നു. ദില്ലിയില്‍ നടന്ന വിപുലമായ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

