ഇത് മടക്ക് സാൻ സാാാർ! 100% സ്വീറ്റ് സാാർ; സൺഡേ കളറാക്കാനിതാ ഒരു കിടിലൻ നാലുമണി പലഹാരം

madakku san

ഇന്ന് സൺഡേ ആയിട്ട് എന്താണ് നാലുമണിക്ക് കഴിക്കാൻ പലഹാരം ഉണ്ടാക്കുന്നത്. അവധി ദിനം ഇന്ന് നമുക്ക് മധുരമൂറുന്ന ഒരു ദിനമാക്കിയാലോ? എങ്കിൽ അതിന് പറ്റിയ ഒരു നാലുമണി പലഹാരമാണ് മടക്ക് സാൻ. നല്ല ക്രിസ്പിയും സ്വീറ്റുമായിട്ടുള്ള ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുമെന്നതിൽ തർക്കമില്ല.. അപ്പോൾ എങ്ങനെ ഉണ്ടാക്കി നോക്കുകയല്ലേ? എങ്കിലിതാ പിടിച്ചോ റെസിപ്പി.

ആവശ്യമായ ചേരുവകൾ:

മൈദ- ഒരു കപ്പ്
ഗോതമ്പുപൊടി- അര കപ്പ്
അരിപ്പൊടി- 3 ടേബിൾ സ്പൂൺ
നെയ്യ്- ഒരു ടേബിൾസ്പൂൺ+കാൽക്കപ്പ്
പഞ്ചസാര- ഒരു കപ്പ്
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ള – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യമായി താരതമ്യേന ഒരി വലിയ പാത്രം എടുക്കുക. ശേഷം ഇതിലേക്ക് മൈദ, ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കണം. ഇതിലേക്ക് ഇനി നിറത്തിനായി അൽപ്പം മഞ്ഞൾപൊടി ചേർക്കാം. ഇനി ഇതിലേക്ക് ചെറിയ അളവിൽ വെള്ളം ചേർത്ത് ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കുഴച്ചെടുക്കണം. ഏകദേശം അഞ്ച് മിനിറ്റോളം ഇങ്ങനെ കുഴക്കുന്നത് തുടരണം. എന്നിട്ട് അൽപ്പം എണ്ണ തടവി മുക്കാൽ മണിക്കൂർ നേരത്തേക്ക് മാറ്റിവെക്കണം.

ഇനി കാൽക്കപ്പ് നെയ്യ് ഉരുക്കിയെടുക്കണം. ഇനി ഇതിലേക്കു മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കണം. ഇനി മാവ് ഒരേ വലുപ്പത്തിലുള്ള ഏഴ് ഉരുളകളാക്കി മാറ്റണം. ശേഷം അൽപം പൊടി വിതറി ഏഴ് ചപ്പാത്തി കനം കുറച്ച് പരത്തുക.ഒരു ചപ്പാത്തിയുടെ മുകളിലേക്കു  നെയ്യും അരിപ്പൊടിയും ചേർന്ന മിശ്രിതം ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് അടുത്ത ചപ്പാത്തി വയ്ക്കുക. ഏഴ് ചപ്പാത്തിയും ഈ രീതിയിൽ നെയ്യ് പുരട്ടി അടുക്കി വയ്ക്കുക.ഏറ്റവും മുകളിലും നെയ് മിശ്രിതം പുരട്ടി ഒന്നിച്ച് നീളത്തിൽ ചുരുട്ടി എടുക്കുക.വശങ്ങൾ അല്പം മുറിച്ചു മാറ്റിയതിനു ശേഷം ഇതിനെ 10 – 12 കഷണങ്ങളാക്കി മുറിക്കുക.അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തിൽ പരത്തിയെടുക്കണം.

ഇനിയാണ് പാചകത്തിൻ്റെ പ്രധാനഘട്ടത്തിലേക്ക് കടക്കുന്നത്. ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തി എടുത്ത മടക്ക് ഇട്ട് വറുത്തെടുക്കാം. വറുത്തുകൊണ്ടിരിക്കുമ്പോൾ സ്പൂൺ ഉപയോഗിച്ച് ചൂട് എണ്ണ മടക്കിൻ്റെ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം.ഉൾഭാഗവും നന്നായി മൊരിഞ്ഞ് നിറം മാറാൻ തുടങ്ങുമ്പോൾ വേണം മടക്ക് എണ്ണയിൽ നിന്ന് കോരിയെടുക്കാൻ.

മടക്ക് മുക്കാനുള്ള പഞ്ചസാര ലായിനി തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി ഒരു പാത്രത്തിൽ പഞ്ചസാരയും, അരക്കപ്പ് വെള്ളവും, ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിക്കണം. പഞ്ചസാര നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ചൂട് അല്പം മാറാൻ വേണ്ടി മാറ്റി വെയ്ക്കുക.അടുത്തതായി തയാറാക്കിയ മടക്കുകൾ ഓരോന്നായി പഞ്ചസാര ലായിനിയിൽ മുക്കി എടുക്കണം. ഇതോടെ നല്ല മധുരമൂറും മടക്ക് സാൻ റെഡി.

ഒരു കാര്യം ശ്രദ്ധിക്കുക: മടക്ക് സാനിൻ്റെ കട്ടി നഷ്ടപ്പെടാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലാക്കി വേണം ഇത് അടച്ചു സൂക്ഷിക്കാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News