മാധവന്റെ വില്ലൻ വേഷം; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ഹിറ്റ്

ആഗോള ബോക്‌സ് ഓഫീസില്‍ ഹിറ്റായി ശെയ്ത്താൻ. അജയ് ദേവ്ഗണും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 152 കോടിയിൽപ്പരം നേടിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത് 106 കോടിയിലധികമാണ്.

ഹൊറർ ത്രില്ലറാണ് ശൈത്താന്‍. ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗൺ, ജ്യോതിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിൽ മാധവന്‍ ആണ് വില്ലന്‍ വേഷത്തിലാണ് എത്തുന്നത്.

ALSO READ: ‘അതയും താണ്ടി പുനിതമാനത്…’; മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍; നേടിയെടുത്തത് ഈ റെക്കോര്‍ഡുകള്‍

അജയ് ദേവ്ഗണും ജ്യോതികയും ഭാര്യ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തിൽ എത്തുന്നത്. മാധവന്‍റെ കഥാപാത്രം ദമ്പതിമാരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തിരക്കഥ കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ്. സുധാകർ റെഡ്ഡി ഛായാഗ്രഹണം നിർവഹിച്ച സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചത് അമിത് ത്രിവേദി ആണ്. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസും ആണ്. ചിത്രം നിർമിക്കുന്നത് ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിസും ചേർന്നാണ്. മാർച്ച് എട്ടിനാണ് ശൈത്താൻ തിയേറ്ററുകളിലെത്തിയത്.

ALSO READ: ചൂടുകാലത്ത് തണ്ണിമത്തൻ ഒരു വെറൈറ്റി സ്റ്റൈലിൽ കുടിച്ചാലോ..?

ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ശൈത്താന്‍. കൃഷ്ണദേവ് യാഗ്നിക് ആയിരുന്നു ‘വശി’ന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. വശ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ ജാൻകി ബോധിവാല ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News