‘പ്രണയമഴയിൽ ഏകയായി നടന്നവൾ’, മാധവിക്കുട്ടി ഓർമയായിട്ട് ഇന്ന് 17 ആണ്ട് തികയുന്നു

MADHAVIKUTTY

‘ഞാൻ ആഴ്ന്നുപോകുന്ന ഒരു ചതുപ്പ് നിലമാണ് നിന്റെ പ്രണയം
നിന്നെ ആഗ്രഹിച്ചുപോകുന്ന ഈ നിമിഷത്തിന് മാപ്പ് തരിക’

അതെ. കാലത്തിനുമുന്നേ സഞ്ചരിച്ച ഒരു മഹാപ്രതിഭയുടെ മനസിൽ നിന്ന് താളുകളിലേക്ക് അടർന്നുവീണ വരികളാണിവ. ജീവിച്ചിരുന്ന നാളുകളിൽ ആമിയും മാധവിക്കുട്ടിയും കമലാ ദാസും കമലാ സുരയയുമാറിയ ഒരു എഴുത്തുക്കാരിയുടെ വരികൾ. പുന്നയൂർക്കുളത്തെ പേരുകേട്ട സാഹിത്യ തറവാട്ടിലെ ഇളംതലമുറക്കാരി മാധവിക്കുട്ടി. കാലത്തിനുമുന്നേ ഏകയായി നടന്നതുകൊണ്ടാകാം മാധവിക്കുട്ടിക്ക് പല വിവാദങ്ങളിലെയും നായികയായി മാറേണ്ടി വന്നത്. പത്താം വയസുമുതൽ എഴുതി തുടങ്ങിയ മാധവിക്കുട്ടിയുടെ വാക്കുകളുടെ മൂർച്ച പലരിലേക്ക് തുളഞ്ഞുകയറിയതാണ്.

ഒരു കാലത്ത് മലയാളികൾ ആത്മവഞ്ചനയോടെ വായിച്ച മാധവിക്കുട്ടിയുടെ എഴുത്തുകൾക്ക് ലഹരിയേറിയ വീഞ്ഞിന്റെ രുചിയായിരുന്നു. വർഷങ്ങൾ കടന്നുപോകും തോറും കമലയുടെ എഴുത്തിന് മനുഷ്യരുടെ പച്ചമണമാണെന്ന് തിരിച്ചറിയുന്നവരേറെയാണ്. പ്രണയവും ഒറ്റപ്പെടലും കാത്തിരിപ്പും ഉൻമാദവും നിറഞ്ഞ കമലയുടെ എഴുത്തിനെ ആരാധിക്കുന്നവരാണ് കേരളത്തിലുള്ളവർ. ഇംഗ്ലീഷിൽ വാക്കുകൾ കൊണ്ട് അവർ മറ്റൊരു ലോകം സൃഷ്ടിച്ചപ്പോൾ മാധവിക്കുട്ടിയുടെ കേരളവുമായുള്ള ബന്ധം ആരും അന്ന് ചിന്തിച്ച് പോലും കാണില്ല. സ്വന്തം നിലപാടുകളിലും ഇഷ്ടങ്ങളിലും ഉറച്ചുനിന്ന മാധവിക്കുട്ടിയെക്കുറിച്ച് പലതരത്തിലുള്ള കഥകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

also read:മഴക്കാല പൂർവ ശുചീകരണത്തിൽ ന​ഗരസഭയുടെ അനാസ്ഥ; ഒറ്റ മഴയിൽ വെള്ളത്തിനടിയിലായി തലസ്ഥാനന​ഗരി

എന്റെ കഥയിലെ മാധവിക്കുട്ടി

1973-ൽ പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ ആത്മകഥയാണ് എന്റെ കഥ. ഒരേ സമയം മാധവിക്കുട്ടിക്ക് പ്രശസ്തിയും വിമർശനങ്ങളും നേടി കൊടുക്കാൻ എന്റെ കഥയ്ക്ക് സാധിച്ചു. നാലുവയസ്സുമുതലുള്ള തന്റെ ജീവിതാനുഭവങ്ങളും ചിന്തകളുമാണ് മാധവിക്കുട്ടി എന്റെ കഥ എന്ന ആത്മകഥയിലൂടെ പങ്കുവയ്ക്കുന്നത്. പുസ്തകം ആരംഭിക്കുന്നത് ഒരു കുരുവിയുടെ ദുരന്ത കഥയോടുകൂടിയാണ്. ഒരിക്കൽ തന്റെ മുറിയിലേക്ക് കിളിവാതിലിലൂടെ പറന്നുവന്ന കിളി, ജാലകത്തിന്റെ സ്‌ഫടികത്തിൽ തട്ടി രക്തം വാർന്നു… ഇങ്ങനെയാണ് മാധവിക്കുട്ടിയുടെ ആത്മകഥ തുടങ്ങുന്നത്.

വർഷങ്ങൾക്കുശേഷം ആശുപത്രിയിലേക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ടപ്പോഴുള്ള തന്റെ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിച്ചാണ് അവർ ആത്മകഥയിലേക്ക് കടക്കുന്നത്. ജനലിൽ കുടുങ്ങിയ കിളിയുടെ രക്തം സ്വന്തം രക്തമായി കണ്ട് ‘ഭാവിയുടെ ഭാരമില്ലാതെ ഓരോ വാക്കും ഒരനുരഞ്ജനം ആക്കി ഞാനെഴുതട്ടേ’ എന്നു പറഞ്ഞാണ് മാധവിക്കുട്ടിയുടെ എഴുത്ത് തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News