ഒന്നാം പ്രതിയെ വെറുതെ വിട്ടത് അംഗീകരിക്കില്ല; അപ്പീലുമായി നീങ്ങുമെന്ന് മധുവിന്റെ കുടുംബം

madhu family

പാലക്കാട്‌ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും. എല്ലാവരും പ്രത്യേകിച്ച് സർക്കാർ തങ്ങളെ സഹായിച്ചു എന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ലായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് വിധി വന്നതിനു പിന്നാലെ അമ്മ പറഞ്ഞു. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും ‘അമ്മ കൂട്ടിച്ചേർത്തു.

ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത് കൂടാതെ പതിനാറാം പ്രതി മുനീറിന് ഒരു വർഷം തടവാക്കി ഉയ‌ർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. അതേസമയം ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്.

Also Read:അട്ടപ്പാടി മധു കൊലക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം,പതിനാറാം പ്രതിക്ക് ഒരു വർഷം തടവ്

പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ നന്ദി പറഞ്ഞ മധുവിന്റെ സഹോദരി സരസു ‘കേരളം ഒപ്പം നിന്നു’ എന്നും കൂട്ടിച്ചേർത്തു. അതേസമയം ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ ഇപ്പോൾ തന്നെ പ്രതിഷേധം ഉയരുന്നുണ്ട് എന്നും ആ വിധിക്കെതിരെ അപ്പീൽ പോകും എന്നും കുടുംബം പ്രതികരിച്ചു. കേസിൽ ബന്ധുക്കൾ പോലും കൂറുമാറിയതിനെ പറ്റിയും സഹോദരി ചൂണ്ടിക്കാട്ടി. മധു അനുഭവിച്ച വേദന കേരളം കണ്ടതാണ് എന്നും ആർക്കും ഇനി ഇങ്ങനെയൊരു ഗതിയുണ്ടാകരുത് എന്നും പറഞ്ഞ സഹോദരി അതിനുള്ള വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത് എന്നും അതിൽ തങ്ങൾ തൃപ്തരാണ് എന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News