മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പ്രചാരണം കടുപ്പിച്ച് ബിജെപിയും കോൺഗ്രസും

മധ്യപ്രദേശിൽ വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ബിജെപിയും കോൺഗ്രസും കടുത്ത പോരാട്ടത്തിൽ. നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അമിത്ഷായും ഖർഗെയും അടക്കം ദേശീയ നേതാക്കൾ പ്രചരണ രംഗത്ത് സജീവമാണ്. പാചക വാതക വില വർദ്ധനയും ഇന്ധന വിലയും അടക്കം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പ്.

Also read:ദില്ലിയില്‍ വായുമലിനീകരണം വീണ്ടും ഗുരുതര അവസ്ഥയില്‍

നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അമിത്ഷായും ഖർഗെയും അടക്കം ദേശീയ നേതാക്കൾ എത്തിയതോടെ പ്രചാരണ രംഗത്ത് വാക്പോര് മുറുകി. ഒ ബി സി രാഷ്ട്രീയവും അയോധ്യാ ക്ഷേത്രവും ഇരുമുന്നണികളും പ്രചരണ ആയുധമാക്കുമ്പോൾ, ജീവൽ പ്രശ്നങ്ങളാണ് വോട്ടർമാർക്ക് പറയാനുള്ളത്.

Also read:തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു

നഗരമേഖലകളേക്കാർ ഉൾഗ്രാമങ്ങളിലാണ് ശക്തമായ പ്രചരണം. പാചകവാതക വിലയും ഇന്ധന വില വർദ്ധനവും വിലക്കയറ്റവും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here